പുളിക്കൽപ്പടി-മറ്റത്തിൽപ്പടി റോഡ് നവീകരണം പൂർത്തിയായി
1539321
Friday, April 4, 2025 12:03 AM IST
കട്ടപ്പന: കൊച്ചുതോവാള-പുളിക്കൽപ്പടി-മറ്റത്തിൽപ്പടി റോഡിന്റെ നവീകരണം പൂർത്തിയായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി ഉദ്ഘാടനം നിർവഹിച്ചു. നാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടന്നിരുന്ന റോഡാണ് നവീകരിച്ചത്.
കട്ടപ്പന നഗരസഭ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി 14.5 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ നവീകരണത്തിനായി പ്രദേശവാസികൾ സ്ഥലം ഉൾപ്പെടെ വിട്ടുനൽകിയിരുന്നു.
യോഗത്തിൽ കൊച്ചുതോവാള പള്ളി വികാരി ഫാ. എബി വാണിയപ്പുരയ്ക്കൽ, സോണി ചെത്തിയിൽ,എബി മണർകാട്ട്, ക്ലെന്നീസ് തോപ്പിൽ, റോയി പുറംചിറ തുടങ്ങിയവർ പ്രസംഗിച്ചു.