കെഎസ്എസ്പിഎ ധര്‍ണ നടത്തി
1539318
Friday, April 4, 2025 12:03 AM IST
കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന് ഉദ്ഘാടനം ചെയ്തു. പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, അനുവദിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലുള്ള അപാകതകള്‍ പരിഹരിക്കുക, ഒപിയും ഓപ്ഷനും ഉറപ്പുവരുത്തുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്ഷന് ഉറപ്പുവരുത്തുക, ലഹരിവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.എം. മാത്യു, ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ്് സണ്ണി മാത്യു, ജില്ലാ കമ്മിറ്റിയംഗം ജേക്കബ്, നിയോജക മണ്ഡലം സെക്രട്ടറി ജയ്മോന്, കമ്മിറ്റിയംഗം ഏലിയാമ്മ ജോസഫ്, സിജു ചക്കുംമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.