ജോസ്കോ തൊടുപുഴ ഷോറൂമില്‍ ഗോള്‍ഡന്‍ ഫ്യൂച്ചര്‍ ഡെയ്സ്
1539317
Friday, April 4, 2025 12:03 AM IST
തൊടുപുഴ: ജോസ്കോ ജുവല്ലേഴ്സ് തൊടുപുഴ ഷോറൂമില്‍ ആനിവേഴ്സറിയോടനുബന്ധിച്ച് അഞ്ചു വരെ ഗോള്‍ഡന്‍ ഫ്യൂച്ചര്‍ ഡെയ്സ് നടക്കും. കാഷ് ബാക്ക് ഓഫര്‍, എക്സ്ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി ഓഫറുകളും ആകര്‍ഷകമായ കളക്ഷനുകളും സമ്മാനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ജോസ്കോ ജുവല്ലേഴ്സ് തൊടുപുഴ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് എംഡി ആന്‍ഡ് സിഇഒ ടോണി ജോസ് അറിയിച്ചു.
സ്വര്‍ണവിലയില്‍ കസ്റ്റമേഴ്സിന് ആശ്വാസമേകുന്ന നിരവധി മികച്ച ഓഫറുകളാണ് ജോസ്കോ നല്‍കുന്നത്. പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി, ഏറ്റവും പുതിയ ട്രെന്‍ഡിലുള്ള ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റിയെടുക്കാനുള്ള സൗകര്യവും എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കും പണിക്കൂലിയില്‍ 40ശതമാനം മുതല്‍ 70ശതമാനം വരെ കിഴിവും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. കൂടാതെ ഏത് അവസരത്തിലും അണിയാന്‍ സാധിക്കുന്ന അതിമനോഹര ലൈറ്റ് വെയ്റ്റ് ഇവാന ആഭരണ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
നിരവധി സമ്മാനങ്ങളും ആനിവേഴ്സറിയോടനുബന്ധിച്ച് നല്‍കുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു ഗോള്‍ഡ് കോയിനും രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് രണ്ട് ഗോള്‍ഡ് കോയിനും സമ്മാനമായി ലഭിക്കും.
നാല് ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണാഭരണം പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെ വൈവിധ്യമായ ലൈറ്റ് വെയ്റ്റ് കളക്ഷനുകള്‍ ആരെയും ആകര്‍ഷിക്കും. പുതുതലമുറയുടെ ഇഷ്ടങ്ങള്‍ അടുത്തറിഞ്ഞ ഡിസൈനുകളും ജോസ്കോ ജുവല്ലേഴ്സിന്റെ തൊടുപുഴ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.