തിരുനാൾ
1533973
Tuesday, March 18, 2025 12:07 AM IST
ശാന്തിഗ്രാം പള്ളിയിൽ
ശാന്തിഗ്രാം: സെന്റ് ജോസഫ് പള്ളിയിൽ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാൾ നാളെ മുതൽ 23 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് വട്ടപ്പാറയിൽ അറിയിച്ചു. 19ന് വൈകുന്നേരം 4.30ന് ബിഷപ് മാർ ജോണ് നെല്ലിക്കുന്നേലിനു സ്വീകരണം, 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്, അഞ്ചിന് പൊന്തിഫിക്കൽ കുർബാന - മാർ ജോണ് നെല്ലിക്കുന്നേൽ.
20ന് വൈകുന്നേരം 4.30ന് നൊവേന, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രസംഗം - ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്. 21ന് വൈകുന്നേരം 4.30ന് നൊവേന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന - ഫാ. ജോസഫ് കൊള്ളികുളവിൽ. 22ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 8.30ന് വീട്ടന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് നൊവേന, ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിനീത് മേയ്ക്കൽ, ആറിന് പ്രദക്ഷിണം ശാന്തിഗ്രാം പന്തലിലേക്ക്, തിരുനാൾ സന്ദേശം - ജോർജ് കോയിക്കൽ. 23ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നൊവേന, ആഘോഷമായ തിരുനാൾ കുർബാന-ഫാ. ടിനു പാറക്കടവിൽ, സന്ദേശം - ഫാ. ജയിംസ് പൊന്നന്പേൽ, ഏഴിന് സ്നേഹവിരുന്ന്, എട്ടിന് ഗാനമേള.
പോത്തുപാറ കപ്പേളയിൽ
പോത്തുപാറ: സെന്റ് ജോസഫ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നാളെ ആചരിക്കുമെന്ന് വികാരി ഫാ. ജോണ് കല്ലൂർ അറിയിച്ചു. വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജെറിൻ കുഴിയംപ്ലാവിൽ, 6.30ന് പോത്തുപാറ കുരിശടിയിലേക്ക് പ്രദക്ഷിണം, പ്രസംഗം - ഫാ. ജോബിൻ പേണാട്ടുകുന്നേൽ സിഎസ്ടി, സമാപനാശീർവാദം, സ്നേഹവിരുന്ന്.