കേന്ദ്ര അവഗണന: എൽഡിഎഫ് മാർച്ച് നടത്തി
1533970
Tuesday, March 18, 2025 12:07 AM IST
തൊടുപുഴ: കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി. കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമതിയംഗം പ്രഫ.കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. കണ്‍വീനർ വി. വി. മത്തായി അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ. ശിവരാമൻ, എൻസിപി സംസ്ഥാന സെകട്ടറി ക്ലമന്റ് മാത്യു, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസണ്‍ മാത്യു, ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ.എൻ. റോയി, ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ.എം. ജബ്ബാർ, ആർജെഡി നേതാവ് എം.എ. ജോസഫ്, കോണ്‍ഗ്രസ്-എസ് ബ്ലോക്ക് പ്രസിഡന്റ് ഭാസ്കരൻ, പി.ആർ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.