കെസിഎസ്എൽ മികച്ച ആനിമേറ്റർ, സ്കൂൾ അവാർഡുകൾ പ്രഖ്യാപിച്ചു
1533971
Tuesday, March 18, 2025 12:07 AM IST
കരിമ്പൻ: കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ ഇടുക്കി രൂപതയിലെ പ്രവർത്തന മികവിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ബെസ്റ്റ് ആനിമേറ്റർ അവാർഡിന് ഹയർ സെക്കൻഡറി വിഭാഗത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സിസ്റ്റർ ഫിലോ എസ്എച്ച്, ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ സിസ്റ്റർ ആഷ തെരേസ് എഫ്സിസി, യുപി വിഭാഗത്തിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ സിസ്റ്റർ ലിസ്ബിൻ എസ്എബിഎസ്, എൽപി വിഭാഗത്തിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂളിലെ മഞ്ജു തോമസ് എന്നിവർ അർഹരായി.
സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനമികവു കാഴ്ചവച്ച സ്കൂളുകൾക്കുള്ള രൂപത അവാർഡ് ഹയർ സെക്കൻഡറി വിഭാഗത്തിൽ സെന്റ് മേരീസ് എച്ച്എസ്എസ് മുരിക്കാശേരി, സെന്റ് മേരീസ് എച്ച്എസ്എസ് മരിയാപുരം, സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫാത്തിമമാതാ എച്ച്എസ്എസ് കൂമ്പൻപാറ, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് ചെമ്മണ്ണാർ, സെന്റ് തോമസ് എച്ച്എസ്എസ് തങ്കമണി എന്നീ സ്കൂളുകൾ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.
ഹൈസ്കൂൾ വിഭാഗത്തിൽ വിമലഗിരി വിമല ഹൈസ്കൂൾ, ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ് എന്നീ സ്കൂളുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്കർഹരായി. സെന്റ് സേവ്യേഴ്സ് എച്ച്എസ് ചെമ്മണ്ണാർ പ്രവർത്തനമികവിനുള്ള എ ഗ്രേഡിനും അർഹരായി.
യുപി വിഭാഗത്തിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് യുപി സ്കൂൾ, വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂൾ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റ് മേരിസ് യു പി സ്കൂൾ മണിപ്പാറ, ഹോളി ക്വീൻസ് യുപി സ്കൂൾ രാജകുമാരി, സെന്റ് മേരിസ് യുപി സ്കൂൾ ഉദയഗിരി എന്നീ സ്കൂളുകൾ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.
എൽപി വിഭാഗത്തിൽ വെളളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂൾ ഒന്നാം സ്ഥാനവും പാറത്തോട് സെന്റ് ജോർജ് എൽപി സ്കൂൾ രണ്ടാം സ്ഥാനവും മുരിക്കാശേരി സെൻ് മേരീസ് എൽപി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ക്രിസ്തുരാജ് എൽപി സ്കൂൾ രാജമുടി, സെന്റ്് ആന്റണീസ് എൽപി സ്കൂൾ എല്ലക്കൽ, ജയ് മാതാ എൽപി സ്കൂൾ എഴുകുംവയൽ, വിമല എൽപി സ്കൂൾ വിമലഗിരി എന്നീ സ്കൂളുകൾ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.
20ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തിഡ്രൽ പാരിഷ്ഹാളിൽ നടക്കുന്ന വിദ്യാഭ്യാസ ഏജൻസിയുടെ അവാർഡ് വിതരണ ചടങ്ങിൽ ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.