വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി
1533935
Monday, March 17, 2025 10:26 PM IST
വണ്ണപ്പുറം: വയോധികനെ വീടിനു സമീപത്തെ കിണറ്റിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുള്ളൻകുത്തി ആക്കാന്തിരിയിൽ ജോർജിനെ(വർക്കിച്ചൻ-85) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. ആരോഗ്യനില മോശമായതോടെ മൂന്നുമാസം മുന്പ് പടിഞ്ഞാറെ കോടിക്കുളത്തുള്ള സുവിശേഷാശ്രമത്തിലേക്ക് താമസം മാറ്റിയിരുന്നു.
അഞ്ചു ദിവസം മുന്പ് മരുന്നു വാങ്ങുന്നതിനായി വീട്ടിലേക്ക് പോരുകയായിരുന്നു. തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാളിയാർ എസ്ഐ ശ്രീദേവി, സജി പി.ജോണ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.ഭാര്യ: ബ്രജീറ്റ പൈങ്ങോട്ടൂർ കിഴക്കേഭാഗത്ത് കുടുംബാംഗം. മക്കൾ: അല്ലി,റോബിൻ,മിനി.