ആശമാരുടെ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു: പി.ജെ. ജോസഫ്
1533960
Tuesday, March 18, 2025 12:07 AM IST
പുറപ്പുഴ: ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കേരള കോണ്‍ഗ്രസ് പുറപ്പുഴ മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാർ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.
അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഇടതു സർക്കാർ സാധാരണക്കാരെയും കർഷകരെയും മറന്നുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വൻഷനു മുന്നോടിയായി നടത്തിയ പ്രകടനം പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്, തോമച്ചൻ പി. മുണ്ടുപാലം, ജോബി മാത്യു, ക്ലമന്റ് ഇമ്മാനുവേൽ, അഡ്വ. ജോണ്സണ് ജോസഫ്, തോമസ് പയറ്റനാൽ, ജോർജ് മുല്ലക്കരി, ബിന്ദു ബെന്നി, സിനി ജെസ്റ്റിൻ, ടോമി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.