യൂത്ത് പാര്‍ലമെന്റ്: മ്ലാമല ഫാത്തിമ സ്കൂളിന് ഒന്നാം സംസ്ഥാനം
1533961
Tuesday, March 18, 2025 12:07 AM IST
മ്ലാമല: പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ നടന്ന യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ മ്ലാമല ഫാത്തിമ ഹൈസ്കൂള്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹമായി. കഴിഞ്ഞ വര്‍ഷം നേടിയരണ്ടാം സ്ഥാനം മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിലാണ് 35 കുട്ടി പാര്ലമെന്റേറിയന്മാര്, യൂത്ത് പാര്‍ലമെന്റ്് കോ-ഓര്‍ഡിനേറ്റര്‍ ലിജിമോള്‍ ജോസഫിനന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.