വിശ്വജ്യോതി കോളജിൽ ലഹരിവിരുദ്ധ സെമിനാർ
1533964
Tuesday, March 18, 2025 12:07 AM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിലെ ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
കൊച്ചി സിറ്റി പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാന്പ് സബ് ഇൻസ്പെക്ടർ പി. ബാബു ജോണ്‍ ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, ഡിപ്പാർട്ട്മെന്റ് മേധാവി കെ.എസ്. സുജിത്, അധ്യാപകരായ സി.ബി. പ്രശാന്ത്, സോന മരിയ ഏബ്രഹാം, വിദ്യാഥി പ്രതിനിധി അലീന വിത്സണ് എന്നിവർ പ്രസംഗിച്ചു.