കഥകളിയിൽ നിറഞ്ഞത് രാവണവേഷം
1533963
Tuesday, March 18, 2025 12:07 AM IST
തൊടുപുഴ: കലോത്സവത്തിലെ കഥകളി വേദിയിൽ നിറഞ്ഞാടിയത് കത്തി വേഷമായ രാവണൻ. ആകെയുള്ള 12 മത്സരാർഥികളിൽ കൂടുതൽ പേരും രാവണോത്ഭവം കഥയിലെ രാവണനെയാണ് അവതരിപ്പിച്ചത്. പങ്കെടുത്തവരിൽ കൂടുതലും പെണ്‍കുട്ടികളുമായിരുന്നു.
രാവണനു പുറമേ അർജുനൻ, കല്യാണ സൗഗന്ധികത്തിലെ ഹനുമാൻ എന്നീ വേഷങ്ങളും അരങ്ങിലെത്തി. പെണ്‍കുട്ടികളാണ് ഇപ്പോൾ കഥകളിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതെന്ന് പ്രശസ്ത കഥകളി നടനായ പള്ളിപ്പുറം സുനിൽ പറഞ്ഞു. 2016-ൽ കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, ആർട്ടിസ്റ്റ് നന്പൂതിരി, കോട്ടയ്ക്കൽ മധു എന്നിവർക്കൊപ്പം തൊടുപുഴയിൽ ഫ്യൂഷൻ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.