ജെസിബി മറിഞ്ഞുവീണ് വീട് തകർന്നു
1514496
Sunday, February 16, 2025 12:21 AM IST
നെടുങ്കണ്ടം: കോന്പയാറിൽ ജെസിബി വീടിനു മുകളിലേക്ക് മറിഞ്ഞു വീട് തകർന്നു. ജൽജീവൻ മിഷന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെസിബിയാണ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. പുഷ്പകണ്ടം പതികാലായിൽ ബിന്ദുവിന്റെ വീടാണ് പൂർണമായും തകർന്നത്.ജൽ ജീവൻ മിഷന്റെ പ്രവൃത്തികൾ മേഖലയിൽ പുരോഗമിച്ചു വരികയാണ്. തകർന്ന വീടിന്റെ നിർമാണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്.
ശേഷിക്കുന്ന പണികൾ പൂർത്തിയാക്കി ഗൃഹപ്രവേശത്തിന് ഒരുങ്ങുന്പോഴാണ് അപകടം സംഭവിച്ചത്. സംഭവസമയം വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. സമീപത്ത് വൈദ്യുത പോസ്റ്റുകൾ അടക്കം ഉണ്ടായിരുന്നു. വൈദ്യുതപോസ്റ്റുകളിൽ വാഹനം ഇടിച്ചിരുന്നെങ്കിൽ കൂടുതൽ നാശനഷ്ടം സംഭവിക്കുമായിരുന്നു.