പാതിവില തട്ടിപ്പ്: ആക്്ഷൻ കൗൺസിൽ ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് നടത്തി
1531417
Sunday, March 9, 2025 8:30 AM IST
തൊടുപുഴ: പാതിവില തട്ടിപ്പിൽ ക്രിയാത്മകമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
മുഴുവൻ പരാതികളിലും കേസെടുത്ത് അന്വേഷണം നടത്തുക, തട്ടിപ്പ് വിഹിതം സംഭാവനയായോ, കൈക്കൂലിയായോ കൈപ്പറ്റിയ മുഴുവൻ വ്യക്തികളെയും പാർട്ടികളെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരിക, പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ആക്ഷൻ കൗണ്‍സിൽ ചെയർപേഴ്സണ്‍ ലിസി ബാബു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബേസിൽ ജോണ്‍, പി.എ.സുധീർ, നൂഹ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.