കാട്ടുതീ അണയ്ക്കുന്നതിനിടെ യുവാവ് വീണു മരിച്ചു
1531411
Sunday, March 9, 2025 8:30 AM IST
കട്ടപ്പന: വാഴവര കൗന്തിയിൽ കാട്ടുതീയണക്കാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് പതിച്ച് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട വെള്ളറയിൽ ജിജി തോമസ് (41) മരിച്ചത്. ശനി വൈകിട്ട് 7.30ഓടെയാണ് സംഭവം. വള്ളക്കടവ് സ്വദേശി കൗന്തിയിൽ പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനാണ് ജിജി.
കൃഷിയിടത്തിലേക്ക് പടരാതിരിക്കാൻ മറ്റ് രണ്ടുപേർക്കൊപ്പം തീകെടുത്തുന്നതിനിടെ കാൽവഴുതി പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.