ലഹരിവിരുദ്ധ ദിനാചരണവും പ്രതിജ്ഞയും
1531441
Sunday, March 9, 2025 11:44 PM IST
മൂലമറ്റം: സെന്റ് ജോർജ് ഫൊറോന എസ്എംവൈ എം, സിഎംഎൽ എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. ഫാ.സ്റ്റീഫൻ അറയ്ക്കൽ ക്ലാസ് നയിച്ചു.
ഫൊറോന വികാരി ഫാ. കുര്യൻ കാലായിൽ, അസി. വികാരി ഫാ. സക്കറിയാസ് വാഴേപ്പറന്പിൽ, ഹെഡ്മാസ്റ്റർ തോമസ് മറ്റത്തനാനിക്കൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നിർമൽ എസ്എംസി, എസ്എംവൈഎം മേഖലാ പ്രസിഡന്റ് നിറ്റോ ജോസഫ്, യൂണിറ്റ് പ്രസിഡന്റുമാരായ അമൽ സി. മാത്യു, റോസ്മേരി കൊല്ലിക്കുടിയിൽ, സിസ്റ്റർ ടെസി എസ്എച്ച്, മാർട്ടിൻ മുണ്ടത്താനത്ത് എന്നിവർ പ്രസംഗിച്ചു. സിഎംഎൽ മേഖലാ പ്രസിഡന്റ് അമൽ കുഴിക്കാട്ടുകുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.