ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബിജെപി
1531413
Sunday, March 9, 2025 8:30 AM IST
തൊടുപുഴ: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി ബിജെപി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ മഹിളാ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നോർത്ത് ജില്ലാ പ്രസിഡന്റ് സാനു, ഗീതാകുമാരി, ജയചന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മുന്നി കൈറ്റിയാനി, ശശി ചാലയ്ക്കൽ, രാജൻ, ശ്രീകാന്ത്, രാജേഷ് പൂവാശേരി, ഷിബു ജേക്കബ്, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.