ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി വനിതാദിനം ആചരിച്ചു
1531416
Sunday, March 9, 2025 8:30 AM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനഗ്രാമങ്ങളിൽ വനിത ദിനാചരണം നടത്തി.
നാരകക്കാനത്ത് നടന്ന വനിതാ ദിനാഘോഷങ്ങൾ നാരകക്കാനം ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ഹുസ്ന ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ അധ്യക്ഷത വഹിച്ചു. അനിമേറ്റർ മിനി ജോണി, തങ്കമ്മ തോമസ്, സിസിലി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും വിവിധ കലാപരിപാടികളും നടന്നു.