ആശാ വര്ക്കർമാർക്കുനേരേ കണ്ണടയ്ക്കുന്നത് അപമാനകരം
1531436
Sunday, March 9, 2025 11:44 PM IST
നെടുങ്കണ്ടം: വനിതാ ദിനത്തില്‍ നൂറുകണക്കിന് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിയിട്ടും സർക്കാർ അവര്‍ക്കുനേരെ കണ്ണടയ്ക്കുന്നത് കേരളത്തിന് അപമാനകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആരോപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ജില്ലാതല സമാപന സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമാപന സമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് വാഴയ്ക്കന്, സി.പി. മാത്യു, അഡ്വ. എസ്. അശോകന്, റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, എം.എന്‍. ഗോപി, തോമസ് രാജന്, സേനാപതി വേണു, എ.പി. ഉസ്മാന്, ജി. മുരളീധരന്, സി.എസ്. യശോധരന്, എം.എസ്. മഹേശ്വരന്, രാജേഷ് ജോസഫ്, മിനി പ്രിന്‍സ്, ശ്യാമള വിശ്വനാഥന്, ലൂസിയ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ 21 വനിതകളെയും കുട്ടികളെയും ആദരിച്ചു.