ലഹരിവിരുദ്ധ കാന്പയിൻ നടത്തി
1531444
Sunday, March 9, 2025 11:44 PM IST
മുട്ടം: ഐഎച്ച്ആർഡി കോളജ്, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ മുട്ടം പഞ്ചായത്ത്, മർച്ചന്റ് അസോസിയേഷൻ, സെന്റർ ഫോർ റീജണൽ സ്റ്റഡി സെന്റർ, ടൂറിസം കൾച്ചറൽ സൊസൈറ്റി, പി.എം. പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുട്ടത്ത് ലഹരി വിരുദ്ധ കാന്പയിൽ സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ കൂട്ടയോട്ടം എസ്ഐ സി.വി. ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, സെമിനാർ, സ്നേഹമതിൽ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവയും സംഘടിപ്പിച്ചു.
യോഗത്തിൽ ഐഎച്ച്ആർഡി കോളജ് പ്രിൻസിപ്പൽ വി.ടി.ശ്രീകല അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയി ജോണ് ഉദ്ഘാടനം ചെയ്തു. അസി. പ്രഫ. ഫൈസൽ പി. ഖാൻ, എക്സൈസ് അസി. ഇൻസ്പെക്ടർ സി.എം. ബിൻസാദ്, ഡോ. പി.ജി. ബൈജു, ബിജു ശങ്കർ, സുജി പുളിക്കൽ, പി.എം. സുബൈർ, ജോയി കാട്ടുവള്ളി, എം.വി. അംബിക എന്നിവർ പ്രസംഗിച്ചു.