സിപിഎം സമ്മേളനത്തിൽ അഴിമതിക്കാരും: വാഴയ്ക്കൻ
1531418
Sunday, March 9, 2025 8:30 AM IST
മുട്ടം: സിപിഎം സമ്മേളന പ്രതിനിധികളിൽ ഭൂമി കൈയേറ്റക്കാർക്കും അഴിമതിക്കാർക്കും ക്വാറി മാഫിയാകൾക്കും അർഹമായ പങ്കാളിത്തമുണ്ടെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മുട്ടത്തു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബീന ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, എൻ.ഐ. ബെന്നി, ലീലമ്മ ജോസ്, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ആർ. ലക്ഷ്മി, വി.കെ. മിനിമോൾ, ജയലക്ഷ്മി ദത്തൻ, നിഷ സോമൻ എന്നിവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, മുൻ ഡിസിസി പ്രസിഡന്റ് ജോയി തോമസ് എന്നിവർ സമ്മേളനം ഉദ്ഘാടനം ചെയ്തു.