വ്യാജ ചികിത്സയെ സഹായിക്കുന്ന ബജറ്റ് നിർദേശം പിൻവലിക്കണമെന്ന്
1531442
Sunday, March 9, 2025 11:44 PM IST
തൊടുപുഴ: നാട്ടുവൈദ്യത്തിന്റെ മറവിൽ വ്യാജ ചികിത്സയെ സഹായിക്കുന്ന സംസ്ഥാന ബജറ്റിലെ നിർദേശം പിൻവലിക്കണമെന്ന്ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) തൊടുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആയുർവേദത്തിനായി നാട്ടുചികിത്സാ വകുപ്പായ ഭാരതീയ ചികിത്സാ വകുപ്പ് നിലവിലുണ്ടെന്നും വേറെ കമ്മീഷനുണ്ടാക്കാൻ ബജറ്റിലുള്ള നിർദേശം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്നും യോഗം വിലയിരുത്തി.
സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ എഎംഎഐ തൊടുപുഴ ഏരിയാ സമ്മേളനം ധന്വന്തരി വൈദ്യശാല കോണ്‍ഫറൻസ് ഹാളിൽ നടന്നു. റിട്ട. ഡിഎംഒ ഡോ. പി.എ. ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ. കെ.ആർ. സുരേഷ്, ഡോ. സി.ഡി. സഹദേവൻ, ജില്ലാ സെക്രട്ടറി ഡോ. അരുണ്‍ രവി, ഡോ. ടോമി ജോർജ് , ഡോ. പി.എൽ. ജോസ്, ഡോ.എ.പി. ഹസൻ, ഡോ. സദാശിവൻപിള്ള എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡോ. കെ.ആർ. സുരേഷ് -പ്രസിഡൻന്റ്, ഡോ. അജിത്ത് ചിറയ്ക്കൽ-സെക്രട്ടറി, ഡോ. എസ്. നിരഞ്ജൻ-ട്രഷററർ, വിനീത്പണിക്കർ, ഡോ. മിനി സുരേഷ്-വൈസ്പ്രസിഡന്റുമാർ, ഡോ. സി.എച്ച്. അരുണ്‍-ജോയിന്റ് സെക്രട്ടറി, ഡോ. രാധാമണി-വനിതാ ചെയർപേഴ്സണ്‍, ഡോ. ടെല്ലസ് കുര്യൻ-വനിതാ കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.