യുവാവ് പടുതാക്കുളത്തിൽ മരിച്ച നിലയിൽ
1531412
Sunday, March 9, 2025 8:30 AM IST
ചെറുതോണി: യുവാവിനെ അയൽവാസിയുടെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തങ്കമണി പേഴുംകവല അടക്കാമുണ്ടയിൽ റിൻസ് ജോസഫ് (42) ആണ് മരിച്ചത്. ഇയാളുടെ വീട്ടിൽനിന്നു 300 മീറ്റർ അകലെ മടത്തുംമുറിയിൽ സാജുവിന്റെ കൃഷിയിടത്തിലെ പടുതാക്കുളത്തിലാണ് റിൻസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിലും പതിവുപോലെ കിടന്നുറങ്ങിയ റിൻസിനെ പുലർച്ചെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അയൽ വാസിയുടെ പടുതാക്കുളത്തിന്റെ കരയിൽ ചെരുപ്പും മദ്യക്കുപ്പിയും കണ്ടെത്തിയത്.
ഉടൻതന്നെ തങ്കമണി പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്തുവാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി ഫയർഫോഴ്സ് എത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്താേടെ മൃതദേഹം പുറത്തെടുത്തു. തങ്കമണി പോലീസ് മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മിൽബി. മക്കൾ: അഡോണ, റിയോണ, അയോണ.