എംജി കലോത്സവം: സംഘാടകസമിതി
1514493
Sunday, February 16, 2025 12:21 AM IST
തൊടുപുഴ: അൽ അസ്ഹർ കോളജിൽ മാർച്ച് 17 മുതൽ 23 വരെ നടക്കുന്ന എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം സിൻഡിക്കേറ്റംഗം അമൽ ഏബ്രഹാം ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർപേഴ്സണ്‍ എം.എസ്.ഗൗതം അധ്യക്ഷത വഹിച്ചു.
101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിക്കും 1001 അംഗ ജനറൽ കമ്മിറ്റിക്കുമാണ് രൂപം നൽകിയത്. ഭാരവാഹികളായി മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ പി.ജെ.ജോസഫ്, എം.എം.മണി, എ.രാജ, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ- രക്ഷാധികാരികൾ, സബീന ബിഞ്ചു-ചെയർപേഴ്സണ്‍, വി.വി. മത്തായി, ഫിറോഷ് ബഷീർ, സി.എസ്.ഷിയാസ് മോൻ, അനീറ്റ പിള്ള, സി.കെഅപർണ -വൈസ് ചെയർമാ·ാർ, ടോണി കുര്യാക്കോസ്-ജനറൽ കണ്‍വീനർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. യോഗത്തിൽ സെനറ്റംഗം അഖിൽ ബാബു, യൂണിയൻ ജനറൽ സെക്രട്ടറി ലിനു കെ.ജോണ്‍, ഡിഎസ്എസ് ഡയറക്ടർ എബ്രഹാം കെ.സാമുവൽ എന്നിവർ പ്രസംഗിച്ചു.