കൃഷിയിടം കത്തിനശിച്ചു
1514488
Sunday, February 16, 2025 12:21 AM IST
കട്ടപ്പന: തീപിടിച്ച് കൃഷിയിടം കത്തിനശിച്ചു. കല്ലുകുന്ന് വടക്കേൽ ജോസിന്റെ പുരയിടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ അഗ്നിബാധയുണ്ടായത്. മുക്കാൽ ഏക്കറോളം സ്ഥലത്തെ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കട്ടപ്പന-വെള്ളയാംകുടി റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച സ്ഥലത്തുനിന്നു തീ പടർന്നതെന്നാണ് സംശയം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റൂബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.