ഉപ്പുതറയിൽ കോൺ. പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
1514189
Saturday, February 15, 2025 12:08 AM IST
ഉപ്പുതറ: വനം മന്ത്രിയെ കരിങ്കൊടി കാണിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിലിനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപ്പുതറ പോലീസ് സ്റ്റേഷനിലേക്കു കോൺഗ്രസ് - യൂത്തുകോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷം.
മാർച്ച് വഴിയിൽ തടഞ്ഞ പോലീസിനെ തള്ളിമാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്. മുതിർന്ന നേതാക്കളെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മാർച്ച് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. സിറിയക് തോമസ്, എബിൻ കുഴിവേലി, ടോണി തോമസ്, ഷാരി വിൻസന്റ്്, ഉമ്മർ ഫറൂക്ക്, ഷാൽ വെട്ടിക്കാട്ടിൽ, ടിനു ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: വനം മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി അരുണ്‍ പൂച്ചക്കുഴി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അധ്യക്ഷത വഹിച്ചു. ബിബിൻ അഗസ്റ്റിൻ, റമീസ് കൂരാപ്പിള്ളി, ഷാനു ഷാഹുൽ, വിഷ്ണു കെ. ശശി, ടി.എസ്. ഫൈസൽ, എബി മുണ്ടയ്ക്കൻ, അസ്ലം ഓലിക്കൻ, ജോസുകുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.