വ്യാപാരികൾ ധർണ നടത്തി
1514185
Saturday, February 15, 2025 12:07 AM IST
രാജാക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
തൊഴിൽനികുതി ഭീമമായി വർധിപ്പിച്ചതിനെതിരെയും ഒരു വ്യാപാരിയിൽനിന്നുതന്നെ ഗോഡൗണിനും തൊഴിൽ നികുതി ഈടാക്കുന്ന അന്യായമായ നടപടി തുടങ്ങിയ വിവിധ വ്യവസ്ഥകളും നിബന്ധനകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ധർണ സംഘടിപ്പിച്ചത്. രാജാക്കാട് വ്യാപാരഭവന് മുമ്പിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു.
തുടർന്ന് നടന്ന സമരം മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജി കോട്ടയ്ക്കൽ, ട്രഷറർ വി.സി. ജോൺസൺ, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, നിയോജക മണ്ഡലം ട്രഷറർ അബ്ദുൾ കലാം, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ബെന്നി ജോസഫ്, പി.ബി. മുരളീധരൻനായർ, സെക്രട്ടറിമാരായ കെ.ജി. മഹേഷ്, കെ.കെ. അനീഷ്, അനീഷ് ലാൽ, വനിത വിംഗ് പ്രസിഡന്റ ആശ ശശികുമാർ, സെക്രട്ടറി ജയ മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റ്് ഗ്രേസി സേവ്യർ, ശോഭന രാമൻകുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് സി.എസ്. പ്രതീഷ് എന്നിവർ നേതൃത്വം നൽകി.
വെള്ളത്തൂവൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളത്തൂവൽ, കല്ലാർക്കുട്ടി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്പിൽ ധർണ നടത്തി.
ധർണ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ് കെ.ടി. മോഹനൻ ഉദ്ഘാടനം ചെയ്തു. കല്ലാർകുട്ടി യൂണിറ്റ് പ്രസിഡന്റ് ്ജോയി, സന്തോഷ് കുമാർ പാനിപ്ര, കെ.ജി. മോഹനൻ, റസൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു.
കുമളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ടൗണിലെ പ്രകടനത്തിന് ശേഷം പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ ഏകോപന സമിതി ജില്ല ഉപാധ്യക്ഷൻ ഷിബു എം. തോമസ് ഉദ്ഘാടനം ചെയ്തു.
കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റംഗങ്ങളായ സണ്ണി മാത്യു, ജോയി മേക്കുന്നേൽ, സംസ്ഥാന കൗണ്സിൽ അംഗം എ. അബ്ദുൾസലാം, വെള്ളാരംകുന്ന് യൂണിറ്റ് പ്രസിഡന്റ്് റെജി തോമസ്, ഒന്നാംമൈൽ യുണിറ്റ് പ്രസിഡന്റ് സി.വി. ഈപ്പൻ, ബ്ലോക്ക് ജന സെക്രട്ടറി പി.എൻ. രാജു, യൂത്ത് വിംഗ് ജില്ലാ ട്രഷറർ സനൂപ് പുതുപ്പറന്പിൽ, ജനറൽ സെക്രട്ടറി വി. കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.