തീർഥമലയിൽ കാട്ടുതീ
1514179
Saturday, February 15, 2025 12:07 AM IST
മറയൂർ: ഷോല ദേശീയോദ്യാനത്തിന്റെ ഭാഗമായ തീർഥമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്നു വരെ പടർന്ന കാട്ടുതീയിൽ മരങ്ങളും പുൽമേടുകൾ കത്തിനശിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തവണ വേനൽ കടക്കുമെന്നതിനാൽ മേഖലയിൽ കാട്ടു തീ വ്യാപകമാകുമെന്ന് പറയുന്നു.
വൈകുന്നേരം വരെ റേഞ്ചിലെ ഉദ്യോഗസ്ഥരും താത്കാലിക വാച്ചർമാർ ഊരു നിവാസികളും ഉൾപ്പെടെ മുപ്പതോളം പേർ പരിശ്രമത്തിലൂടെ പൂർണമായും കാട്ടുതീ അണയ്ക്കാൻ കഴിഞ്ഞെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.