കുട്ടിക്കാനം മരിയൻ കോളജിൽ അന്താരാഷ്ട്ര സെമിനാർ ഇന്ന്
1513852
Thursday, February 13, 2025 11:51 PM IST
കുട്ടിക്കാനം: മരിയൻ ഓട്ടോണമസ് കോളജിലെ കൊമേഴ്സ് വിഭാഗം, എസിസിഎ, ലിങ്കണ് യൂണിവേഴ്സിറ്റി, ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കോളജിൽ ഇന്ന് അന്താരാഷ്ട്ര സെമിനാർ നടക്കും. ആർട്ടിഫിഷൽ ഇന്റലിജന്റ്സും നൂതന സാങ്കേതിക വിദ്യയും സുസ്ഥിരവും നവീകരണപരവുമായ വാണിജ്യ വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ചർച്ച നടക്കും.
യുകെ, എസിസിഎ, എത്തിക്ക് ആന്റ് അഷ്വറൻസ് തലവൻ ഡോ. തെരേസ ക്വോംഗ്, മലേഷ്യ ലിങ്കണ് യൂണിവേഴ്സിറ്റി പ്രതിനിധി പ്രഫ. ഡോ. മിഥുൻ ചക്രവർത്തി, ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റി പ്രതിനിധി ഡോ. വൈ.ഡബ്ല്യു. ഇവാ എന്നിവർ മുഖ്യാതിഥികളാകും.
പ്രിൻസിസപ്പൽ ഡോ. അജിമോൻ ജോർജ്, കൊമേഴ്സ് മേധാവി ഡോ. ആർ. രൂപ, കണ്‍വീനർ ഡോ. എമിൾഡ കെ. ജോസഫ്, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമാരായ സെബിൻ ജോർജ് വർഗീസ്, ഷോണ്‍ ബിജോയി, അജ്മിയ സലാം, സ്നേഹ സൂസൻ ഡോമിനിക് എന്നിവർ നേതൃത്വം നൽകും. ഫോണ്‍: 8078123726.