തിരുനാളാഘോഷം
1513843
Thursday, February 13, 2025 11:51 PM IST
രാജപുരം ക്രിസ്തുരാജ് പള്ളി
രാജപുരം: ക്രിസ്തുരാജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും സംയുക്ത തിരുനാൾ 15, 16, 17 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ബെന്നോ പുതിയാപറന്പിൽ അറിയിച്ചു. 15ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4. 45ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 5.30 ന് തിരുനാൾ പാട്ടുകുർബാന, സന്ദേശം - ഫാ. ജോസി പുതുപ്പറന്പിൽ, 6.30ന് കലാസന്ധ്യ.
16ന് രാവിലെ 7.30 വിശുദ്ധകുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. വിത്സണ് മണിയാട്ട്, ആറിന് പ്രദക്ഷിണം തേക്കിൻതണ്ട് കപ്പേളയിലേക്ക്, 6.30 തിരുനാൾ സന്ദേശം - ഷാജി വൈക്കത്ത്പറന്പിൽ, 7.30ന് സമാപനാശിർവാദം, സ്നേഹവിരുന്ന്. 17ന് രാവിലെ 6. 30ന് വിശുദ്ധകുർബാന, മരിച്ചവരുടെ ഓർമ, 7.30ന് സെമിത്തേരി സന്ദർശനം.
കുത്തുപാറ സെന്റ് ജോസഫ് പള്ളി
വെള്ളത്തൂവൽ: കുത്തുപാറ സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് തുടങ്ങും. വൈകുന്നേരം നാലിന് സെമിത്തേരി സന്ദർശനം, ഒപ്പീസ്, 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോർജ് നെടുംപറന്പിൽ. 15ന് വൈകുന്നേരം നാലിന് വാഹന വെഞ്ചിരിപ്പ്, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജയിംസ് തെള്ളിയാങ്കൽ, 6.30ന് കുത്തുപാറ കുരിശടിയിലേക്ക് പ്രദക്ഷിണം, 7.30ന് സമാപന ആശീർവാദം.
16ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ലദീഞ്ഞ്, 4.15ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോണ് ചേനംചിറയിൽ, ആറിന് സെന്റ്് ജോർജ് കുരിശടിയിലേക്ക് പ്രദക്ഷിണം, 6:30ന് സമാപന ആശിർവാദം, 6.45 സ്നേഹവിരുന്ന്,ഏഴിന് കലാസന്ധ്യ.
ഈട്ടിത്തോപ്പ് വിജയമാതാ പള്ളി
ഈട്ടിത്തോപ്പ്: വിജയമാതാ പള്ളിയൽ ഇടവക തിരുനാൾ ഇന്നു മുതൽ 16 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം - ഫാ. ജയിംസ് പാലയ്ക്കാമറ്റത്തിൽ, ആറിന് സെമിത്തേരി സന്ദർശനം. 15ന് രാവിലെ ഒൻപതിന് ബെദ്സയ്ദ മീറ്റ് - 25, 9.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നൊവേന, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. തോമസ് തൈച്ചേരിയിൽ, പ്രദക്ഷിണം കലാർമുക്ക് കപ്പേളയിലേക്ക്, സന്ദേശം - ഫാ. ജോസഫ് നടുംപടവിൽ, 8.45ന് ദിവ്യകാരുണ്യ ആശീർവാദം, ആകാശ വിസ്മയം.
16ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.15ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഇടുക്കി രൂപതയിലെ നവ വൈദികർ, അഞ്ചിന് പ്രദക്ഷിണം ഈട്ടിത്തോപ്പ് കപ്പേളയിലേക്ക്, സന്ദേശം - ഫാ. ജോബി മാതാളിക്കുന്നേൽ, 7.15ന് സ്നേഹ വിരുന്ന്, 7.45ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ നാടകം - തച്ചൻ.
ശാന്തിഗിരി സെന്റ് ജോർജ പള്ളി
ചക്കുപള്ളം: ശാന്തിഗിരി സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ ഇന്ന് തുടങ്ങും. ഉച്ചകഴിഞ്ഞ് 4.30ന് കൊടിയേറ്റ് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. നാളെ രാവിലെ 7.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വൈകുന്നേരം 4.15ന് നൊവേന, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, 6.15ന് ജപമാല പ്രദക്ഷിണം. 16ന് ഉച്ചകഴിഞ്ഞ് 3.15ന് കഴുന്ന് പ്രദക്ഷിണം, 3.15 മുതൽ വാദ്യമേളങ്ങൾ, 4.15ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. വർഗീസ് പേഴുംകാട്ടിൽ, തിരുനാൾ പ്രദക്ഷിണം, പ്രസംഗം - അജിൻ സെബാസ്റ്റ്യൻ, 7.45ന് സ്നേഹ വിരുന്ന്.