വളകോട്ടിൽ പുലിപ്പേടി
1513842
Thursday, February 13, 2025 11:51 PM IST
ഉപ്പുതറ: വളകോടിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. വളകോട് സെന്റ് ജോർജ് ദേവാലയത്തിന് പിൻ വശത്തുള്ള കുറ്റിക്കാട്ടിലാണ് ആദ്യം പുലിയെ കണ്ടത്. ഞായറാഴ്ച സ്വകാര്യ റിസോർട്ടിലെ തൊഴിലാളിയാണ് പുലിയെ കണ്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ രണ്ട് വീട്ടമ്മമാരും പുലിയെ കണ്ടതായി പറഞ്ഞു. വിവരം അറിഞ്ഞ് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ കാണാൻ കഴിഞ്ഞില്ല. പൂച്ചപ്പുലിയാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ഇവിടെ പണി പൂർത്തിയായി വരുന്ന റിസോർട്ടിന് എതിർവശത്തുള്ള കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ റിസോർട്ടിലെ തൊഴിലാളി ആസാം സ്വദേശി ആകാശാണ് ഞായറാഴ്ച മൂന്നു കുട്ടികളുമായി അഞ്ചു പുലികളെ കണ്ടതായി പറയുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വളക്കോട് നെടുംവര വീട്ടിൽ റോസമ്മ, വീടിന് സമീപം കൃഷിചെയ്തിരുന്ന പയറിന് വെള്ളം ഒഴിക്കാൻ ചെന്നപ്പോളാണ് പുലിയെയും കുട്ടികളെയും കണ്ടത്. സമീപവാസിയായ സോണിയയും പുലിയെ കണ്ടെന്നു പറയുന്നു.