വിധി തളർത്തിയ സിയാഞ്ചിനെ സഹപാഠികൾ ചേർത്തുനിർത്തി
1513572
Thursday, February 13, 2025 12:03 AM IST
അണക്കര: വീൽച്ചെയറിലെത്തിയ സിയാഞ്ചിനെ സഹപാഠികൾ സ്നേഹത്തോടെ ചേർത്തുനിർത്തി. അണക്കര മോണ്ഫോർട്ടു സ്കൂളിൽ നടന്ന 12-ാം ക്ലാസുകാരുടെ യാത്രയയപ്പ് സമ്മേളനത്തിലാണ് അവനെ ചേർത്തുനിർത്തിയത്. വിദ്യാർഥികൾക്കൊപ്പം പഠിച്ചും കളിച്ചും ഓടിനടന്നിരുന്ന സിയാഞ്ചിൻ ഇന്നലെ വീൽച്ചെയറിലാണ് ഇരുന്നത്.
2021 ഏപ്രിൽ 21ന് കുട്ടി സൈക്കിളിൽ പോകുന്പോൾ ചക്കുപള്ളം വരിക്കമാക്കൽ ഇറക്കത്തിൽ നിയന്ത്രണംവിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. അതോടെ സിയാഞ്ചിൻ കോമയിലായി. അവനെ ആ പഴയ സിയാഞ്ചിനാക്കാനാകുമെന്ന പ്രതീക്ഷ ഫലം കണ്ടിട്ടില്ല.
മാതാപിതാക്കളായ അണക്കര മാടപ്പള്ളിൽ പ്രസാദിന്റെയും ബിന്ദുവിന്റെയും കഴിവുകൾക്കപ്പുറവും സുമനസുകളുടെ സഹായംകൊണ്ടും തുടരുന്ന ചികിത്സ അവനിൽ പ്രതീക്ഷയു
ണർത്തുന്നുണ്ട്. അവനൊടൊപ്പം ഭക്ഷണം കഴിച്ചും ഫോട്ടോ എടുത്തും സ്നോഹോപകാരങ്ങൾ നൽകിയും ’സന്തോഷിപ്പിച്ചു.’ സതീർഥ്യർ സമാഹരിച്ച 1,20,000 രൂപ സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ജോയി തെക്കനാത്തിന്റെ കൈയിൽനിന്ന് സിയാഞ്ചിൻ ഏറ്റുവാങ്ങി.
ഒരു ദിവസം സ്കൂളിൽ അവൻ കൂട്ടുകാർക്കൊപ്പം ചെലവഴിച്ചു. ദിവസവും 3000 രൂപയോളം മരുന്നിനു വേണം. ഞരന്പുകൾ ഉറച്ചുപോകാതിരിക്കാൻ 40,000 രൂപയിലേറെ വരുന്ന കുത്തിവയ്പ് മൂന്നു മാസത്തിലൊരിക്കൽ എടുക്കണം. ഇതുവരെ ചികിത്സയ്ക്കാ യി 30 ലക്ഷം രൂപ ചെലവായി. എസ്ബിഐ അണക്കര ശാഖയിൽ എം.ജി. പ്രസാദിന്റെ പേരിൽ - 67171198837 (ഐഎഫ്സി കോഡ്- എസ്ബിഐൻ 0070784) ആയി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ: 9947971101.