വീടുകളുടെ താക്കോൽദാനം നടത്തി
1513569
Thursday, February 13, 2025 12:03 AM IST
ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിലെ 2024-25 സാന്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ജില്ലയിൽ ആദ്യമായി പൂർത്തിയായ വീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നൈസി ഡെനിൽ പ്രസംഗിച്ചു.
എംജി യൂണിവഴ്സിറ്റി എംകോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന രമേഷിനെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ നൽകിയ വണ്ണപ്പുറം പഞ്ചായത്തിനെയും 200 തൊഴിൽ ദിനങ്ങൾ നൽകിയ വെള്ളിയാമറ്റം പഞ്ചായത്തിനെയും ആദരിച്ചു.