ആന്റണി പള്ളത്തിന് ജൈവകർഷക അവാർഡ്
1513567
Thursday, February 13, 2025 12:03 AM IST
തൊടുപുഴ: സരോജിനി ദാമോദർ ഫൗണ്ടേഷന്റെ ജില്ലയിലെ മികച്ച ജൈവകർഷകനുള്ള അവാർഡിന് ആലക്കോട് പള്ളത്ത് പി.സി. ആന്റണി അർഹനായി. 50,000 രൂപയാണ് അവാർഡ് തുക. 25 വർഷമായി ജൈവകൃഷിയിലൂടെ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനാണ് ഇദ്ദേഹം.
പച്ചക്കറി, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, മത്സ്യകൃഷി, തേനീച്ച വളർത്തൽ, പശുഫാം എന്നിവയ്ക്കു പുറമേ റബർ കൃഷിയുമുണ്ട്. പയർ, പാവൽ, കാബേജ്, കോളിഫ്ളവർ, ചതുരപ്പയർ, ചീര, വെണ്ട, മരച്ചീനി, ചേന്പ്, ചേന, മധുരക്കിഴങ്ങ് എന്നിവയെല്ലാം കൃഷിയിടത്തിൽ സമൃദ്ധിയായി വിളയുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള അവാർഡ്, കൃഷിഭവൻ അവാർഡ്, ടാറ്റ വൈറോണ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഭാര്യ: സാലി. സന്ദീപ്, ജോസ് എന്നിവരാണ് മക്കൾ.