സ്കൂളിന് വാഷിംഗ് ഏരിയ നിർമിച്ചു നൽകി
1513566
Thursday, February 13, 2025 12:03 AM IST
ഉപ്പുതറ: ഒഎംഎൽപി സ്കൂളിന് വാഷിംഗ് ഏരിയ നിർമിച്ചു നൽകി ലയണ്‍സ് ക്ലബ്. വാഷിംഗ് ഏരിയയുടെയും മേൽക്കൂരയുടെയും നിർമാണമാണ് ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ പൂർത്തിയാക്കിയത്. പഞ്ചായത്തിലെ വിവിധ എൽപി സ്കൂളുകളിൽ ഉപ്പുതറ ലയണ്‍സ് ക്ലബ് നടത്തി വരുന്ന വിവിധ സേവനപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി ഏറ്റെടുത്തു നടത്തിയത്.
ചപ്പാത്ത് കരിങ്കുളം എൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും യൂണിഫോം വിതരണം ചെയ്യൽ പദ്ധതിയും ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. പ്രസിഡന്റ് സജിൻ സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് മനു ആന്റണി എന്നിവർ പ്രസംഗിച്ചു.