ശുദ്ധജലപദ്ധതി മുടങ്ങി; നാല്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍.
1513559
Thursday, February 13, 2025 12:02 AM IST
നെടുങ്കണ്ടം: പഞ്ചായത്തിലെ ശുദ്ധജല പദ്ധതി മുടങ്ങിയതോടെ നാല്പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊന്നാം കാണി ശുദ്ധജല പദ്ധതിയാണ് അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് കാടുകയറി നശിക്കുന്നത്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് 2018-19 സാമ്പത്തിക വര്‍ഷം ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. 78 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പദ്ധതിയാണ് പാഴായത്. 120ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. കുടിവെള്ളത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്ത 40 കുടുംബങ്ങളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പദ്ധതി ആറു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. വേനല്‍ കടുത്തതോടെ പഞ്ചായത്ത് വിതരണം ചെയ്യുന്ന ശുദ്ധജലം മാത്രമാണ് ഇവരുടെ ആശ്രയം.
ഇതേസമയം പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഗുണഭോക്തൃ കമ്മിറ്റി വര്‍ഷങ്ങളായുള്ള വൈദ്യുതി ബില്‍ പോലും അടയ്ക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വേനലില്‍ മാത്രമാണ് പദ്ധതികൊണ്ട് പ്രയോജനമെന്നും മറ്റു സമയങ്ങളില്‍ ഇതില്‍നിന്ന് ആളുകള്‍ കുടിവെള്ളം എടുക്കാറില്ലെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.