റോഡിലെ ഗർത്തം അപകടഭീഷണി
1512224
Saturday, February 8, 2025 11:40 PM IST
തൊടുപുഴ: ജലവിതരണ പൈപ്പിലെ അറ്റകുറ്റപ്പണിക്കായി വാട്ടർ അഥോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതോടെ രൂപപ്പെട്ട ഗർത്തം അപകട ഭീഷണിയുയർത്തുന്നു.
തൊടുപുഴ - രാമമംഗലം ഹൈവേയിൽ അരിക്കുഴ സഹകരണ ബാങ്കിനു സമീപമാണ് കുഴി.
നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാന പാതയാണ് ഇത്.
പല തവണ വാട്ടർ അഥോറിറ്റി അധികൃതരോട് കുഴി നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ അപകട സാധ്യത ഏറെയാണ്. ഇതിനോടകം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.