മരം വീണ് ഗതാഗതം തടസപ്പെട്ടു
1512221
Saturday, February 8, 2025 11:40 PM IST
മുട്ടം: ഉൗരക്കുന്നിനു സമീപം കരിക്കനാംപാറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. അങ്കണവാടിക്കു സമീപം പുറംപോക്കിൽ നിന്നിരുന്ന 40 ഇഞ്ച് വണ്ണവും നിറയെ ശിഖരങ്ങളുമുള്ള പ്ലാവ് ഒടിഞ്ഞ് റോഡിലും വൈദ്യുതി ലൈനിലും സമീപത്തുള്ള സെന്റ് ജൂഡ് പള്ളിയുടെ മതിലിലേക്കുമായി വീഴുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗങ്ങളായ റെജി ഗോപി, അരുണ്‍ ചെറിയാൻ എന്നിവർ വിവരം തൊടുപുഴ ഫയർഫോഴ്സിലും കെഎസ്ഇബിയിലും അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽനിന്നു സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മരംമുറിച്ചുനീക്കിം ഗതാഗതം പുനഃസ്ഥാപിച്ചു.
സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, സി.എസ്. എബി, ഫയർ ഓഫീസർമാരായ ഷിബിൻ ഗോപി, അനിൽ നാരായണൻ, ഹോം ഗാർഡ് ടി.കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.