മുതലക്കോടം സെന്റ് ജോർജ് സ്കൂൾ വാർഷികം നടത്തി
1512220
Saturday, February 8, 2025 11:40 PM IST
തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ് യുപി സ്കൂൾ വാർഷികം നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപിക ഷാന്റി ജോസഫിന് യോഗത്തിൽ യാത്രയയപ്പും നൽകി.
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ യാത്രയയപ്പ് സന്ദേശം നൽകി. തൊടുപുഴ എഇഒ കെ. ബിന്ദു പ്രതിഭകളെ ആദരിച്ചു. ഹെഡ്മാസ്റ്റർ ജിൻസ് കെ. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് കൗണ്‍സിലർ ഷഹന ജാഫർ, സെന്റ് ജോർജ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. പോൾ ഇടത്തൊട്ടി, പട്ടയംകവല ജുമാ മസ്ജിദ് ഇമാം അബ്ദുൾ ജലീൽ ഫൈസി, പിടിഎ പ്രസിഡന്റ് ജിൻസൻ കെ. ആന്റണി, എംപിടിഎ പ്രസിഡന്റ് തൻസീല അബാസ്, അധ്യാപക പ്രതിനിധികളായ ബാബു പോൾ, ജിൽസ് മാത്യു, സ്കൂൾ ലീഡർ അതുൽ ഷിജു എന്നിവർ പ്രസംഗിച്ചു.