നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം
1512214
Saturday, February 8, 2025 11:40 PM IST
അടിമാലി: അടിമാലി മില്ലുംപടി ദീപം കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. പൊന്മണി, എച്ച് ഫോര്‍ ഇനങ്ങളില്‍പ്പെട്ട നെല്ലായിരുന്നു കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നത്. ഇതില്‍ എച്ച് ഫോര്‍ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികളുടെ വിളവെടുപ്പാണ് നടന്നത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ 12, 13വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കറില്‍ അധികം സ്ഥലത്ത് കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുണ്ട്.
നെല്‍കൃഷിക്ക് പുറമേ കപ്പ, വാഴ തുടങ്ങിയ കൃഷികളും നടത്തിയിട്ടുണ്ട്. വിളവെടുത്ത നെല്ല് പ്രാദേശികമായി വിറ്റഴിക്കാനാണ് കര്‍ഷകരുടെ ശ്രമം.
വിളവെടുപ്പ് ഉത്സവത്തില്‍ ഗ്രാമപഞ്ചായത്തംഗം രാജു, കൃഷിഓഫീസര്‍ സിജി അനില്‍, കര്‍ഷകര്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.