ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിസ്തുലം: മാർ ജോൺ നെല്ലിക്കുന്നേൽ
1512213
Saturday, February 8, 2025 11:40 PM IST
ചെറുതോണി: ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്നേഹസംഗമത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹസംഗമം മന്ത്രി റോഷി ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വികാരി ജനറാൾമരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു, ഇരട്ടയാർ സെന്റ്് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ഏബ്രഹാം, അനധ്യാപക പ്രതിനിധി ഷിബു എം. കോലംകുഴി എന്നിവർ പ്രസംഗിച്ചു.
ഇരട്ടയാർ സെന്റ്് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജ്കുട്ടി, ബോബി തോമസ്, എബി ഏബ്രഹാം, മഞ്ജു തോമസ്, ജോസ്മി ജോസ്, ബിനോയി മഠത്തിൽ, എബിൻ സെബാസ്റ്റ്യൻ, സ്മിത മാത്യു, അജിത് ആഗസ്റ്റിൻ, നിഷാമോൾ ജേക്കബ്, ലിറിൻ എൽസ് ജോസ്, മനേഷ് സ്കറിയ, ജോഷി ജോസഫ്, റെൻസിമോൾ ജേക്കബ്, അനിറ്റ് കെ. ജോയി, ജെയിൻ മേരി ജോർജ്, വി.ടി. ഷൈനി എന്നിവർ നേതൃത്വം നൽകി.