തിരുനാളാഘോഷം
1512139
Friday, February 7, 2025 11:48 PM IST
തട്ടക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
തട്ടക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.15ന് വിശുദ്ധ കുർബാന-ഫാ. ജോസ് ചിരപറന്പിൽ, സന്ദേശം-ഫാ. അലൻ വെന്പാല, തുടർന്ന് പ്രദക്ഷിണം. നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന-ഫാ. പ്രിൻസ് ജോസഫ് വള്ളോംപുരയിടത്തിൽ, സന്ദേശം- ഫാ. ജയിംസ് ചൂരത്തൊട്ടി, തുടർന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് താണിക്കൽ അറിയിച്ചു.
കുളമാവ് സെന്റ് മേരീസ് പള്ളി
കുളമാവ്: സെന്റ് മേരീസ് പള്ളിയിൽ ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു. ഇന്നു 3.30ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോണ്‍ ചൊള്ളാനി. 5.30ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപന ആശീർവാദം, ഏഴിന് കലാസന്ധ്യ. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ. ജോസ് കൈതോലിൽ. മൂന്നിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജിയോ താന്നിക്കപ്പാറ, സന്ദേശം-ഫാ. അലക്സ് കിഴക്കേക്കടവിൽ, 4.45നു തിരുനാൾ പ്രദക്ഷിണം, 6.15ന് ലദീഞ്ഞ് ടൗണ്‍ കപ്പേളയിൽ-ഫാ. ജസ്റ്റിൻ പാലയിത്തൈയിൽ., സമാപനശീർവാദം, പ്രസുദേന്തി വാഴ്ച-ഫാ. ബിജോ കുടിലിൽ, ഏഴിന് ബാന്റ് ഡിസ്പ്ലേ, ചെണ്ടമേളം, സ്നേഹവിരുന്ന്. 7.30ന് വചനവിസ്മയം മെഗാ മാജിക്ഷോ-ഫാ. മൈക്കിൾ ഒൗസേപ്പറന്പിൽ എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. മാത്യു പുളിയ്ക്കപറന്പിൽ അറിയിച്ചു.