റേഷൻ വിതരണം: കോണ്ഗ്രസ് മാർച്ച് നടത്തി
1512138
Friday, February 7, 2025 11:48 PM IST
തൊടുപുഴ: പൊതുവിതരണ സന്പ്രദായം അട്ടിമറിക്കാൻ അച്ചാരം വാങ്ങിയ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഭരണം നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ.
പൊതു വിതരണ മേഖല തകർക്കുന്ന ഇടതു സർക്കാരിന്റെ നിലപാടിനെതിരേ തൊടുപുഴ, കരിമണ്ണൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. നിഷ സോമൻ, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ലീലമ്മ ജോസ്, ചാർളി ആന്റണി, ജോസ് അഗസ്റ്റിൻ, രാജു ഓടയ്ക്കൻ, ടോമി പാലക്കൻ, ജിജി അപ്രേം, കെ. ദീപക്, എം.കെ. ഷാഹൂൽ ഹമീദ്, സുരേഷ് രാജു, മനോജ് കോക്കാട്ട് പ്രസംഗിച്ചു.