സാജൻ കൊലക്കേസ്: കത്തി കണ്ടെടുത്തു
1512137
Friday, February 7, 2025 11:48 PM IST
മൂലമറ്റം: സാജൻ കൊലക്കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്താനുപയോഗിച്ച ഉപയോഗിച്ച കത്തി മൂലമറ്റത്തെ ടെയിൽറേസ് കനാലിൽനിന്നു കണ്ടെടുത്തു. കനാലിലെ വെള്ളം കുറച്ച് ഫയർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പോലീസിനൊപ്പം ഒന്‍പതംഗ സംഘം കനാലിൽ മാഗ്നറ്റ് ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് കത്തി കണ്ടെത്തിയത്.
തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊലപാതകം നടന്നത് മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇനി തെളിവെടുപ്പ് മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്.