സ്വപ്നഭവനംനിർമാണം ആരംഭിച്ചു
1512134
Friday, February 7, 2025 11:48 PM IST
ഉപ്പുതറ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സ്വപ്നഭവനത്തിന്റെ നിർമാണം ആരംഭിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണിയിൽ നിർമിക്കുന്ന രണ്ടാമത്തെ വീടിന്റെ കട്ടളവയ്പാണ് നടന്നത്. മൂന്നു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ആനപ്പള്ളത്ത് ആദ്യ ഭവനത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
കട്ടിളവയ്പ് പ്രസിഡന്റ് സജിൻ സ്കറിയ നിർവഹിച്ചു. വി.ജെ. തോമസ്, രാജേഷ് വിൻസന്റ്, പി. ജി. റെജികുമാർ, പി.ആർ. രതീഷ്, ജോയി താഴത്തുപറന്പിൽ, റെനിൽ കോലത്ത്, സോജൻ ജോസഫ്, ലാൽ കടുകുംമാക്കൽ, ബാബു കോഴിക്കോട്ട്, ലിജു തയ്യിൽ, എം.എ. സുനിൽ, പ്രിൻസ് മൈലാടുംപാറ, ബാബു കൂടത്തിൽ, റോജി മാത്യു, ഡോ. ഷിനുലാൽ, സോജു ജോസഫ് എന്നിവർ പ്രസംഗിച്ചു.