ക​രി​മ​ണ്ണൂ​ർ: സ്വ​കാ​ര്യ​ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​ന്നൂ​ർ മം​ഗ​ല​ത്ത് (ക​ള​ന്പാ​കു​ള​ത്തി​ൽ) പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ ചെ​പ്പു​കു​ളം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ അ​ന്ന​ക്കു​ട്ടി വാ​തി​ലി​ലൂ​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യാ​യി​രു​ന്നു മ​ര​ണം.

സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ന്നൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ശ, അ​ജോ, പ​രേ​ത​നാ​യ അ​ജി. മ​രു​മ​ക്ക​ൾ: ര​ജി​ത, ജോ​യ്സ്.