സാജൻ സാമുവലിനെ കൊന്ന കേസിൽ മുഖ്യപ്രതി കീഴടങ്ങി
1511814
Friday, February 7, 2025 12:00 AM IST
മൂലമറ്റം: മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ മുഖ്യപ്രതിയായ അറക്കുളം മുളയ്ക്കൽ വിഷ്ണു ജയൻ (30) ആണ് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട വിഷ്ണുവിനെതിരേ കാപ്പയും ചുമത്തിയിരുന്നു. നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. രണ്ടാഴ്ച മുന്പ് രണ്ട് വിദ്യാർഥികളെ കാറിടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിലും പ്രതിയാണ് ഇയാൾ. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ അന്നു തന്നെ ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൂടാതെ ക്രിമിനൽ കേസുകളിൽ ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.