കലാലയങ്ങൾ സംസ്കാരത്തിന്റെ കേന്ദ്രബിന്ദു: മാർ കല്ലറങ്ങാട്ട്
1511813
Friday, February 7, 2025 12:00 AM IST
മൂലമറ്റം: കലാലയങ്ങൾ സംസ്കാരത്തിന്റെയും തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിലേക്ക് കുതിച്ചുനീങ്ങാൻ അറിവുകൾ സ്വന്തമാക്കണമെന്നും നാടിന്റെ നല്ല പൈതൃകം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. എഡിഎം ഷൈജു പി . ജേക്കബ് പത്ര പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഫോട്ടോ അനാച്ഛാദനം ചെയ്തു. മുൻ പി ടി എ പ്രസിഡന്റുമാരെ ബിഷപ് ആദരിച്ചു.
സർവീസിൽനിന്ന് വിരമിക്കുന്ന സിസ്റ്റർ നിർമല എസ്എബിഎസിന് യാത്രയയപ്പ് നൽകി. എഇഒ ആഷ്ലിമോൾ കുര്യാച്ചൻ, എസ്എച്ച് വിദ്യാഭ്യാസ കൗണ്‍സിലർ സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസ് എസ്എച്ച്, സിസ്റ്റർ ഡോ. മരിയ റോസ്, പിടിഎ പ്രസിഡന്റ് സിനോയ് താന്നിക്കൽ, വൈസ് പ്രസിഡന്റ് മേഴ്സി ജോസ് തര്യൻ, എസ്ആർജി കണ്‍വീനർ ഫ്രാൻസിസ് കരിന്പാനി, ജൂബിലി കണ്‍വീനർ റോയ് ജെ. കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജയ്സണ്‍ സെബാസ്റ്റ്യൻ, സ്റ്റാഫ് പ്രതിനിധി ദീപ ജോളി എന്നിവർ പ്രസംഗിച്ചു.