സീഡ് തട്ടിപ്പ്: സിപിഎം നേതാവിനെ രക്ഷിക്കാനെന്ന് ആരോപണം
1511811
Friday, February 7, 2025 12:00 AM IST
നെടുങ്കണ്ടം: സീഡ് തട്ടിപ്പില്‍ പരാതിയുമായെത്തിയ വനിതകളില്‍നിന്നു പരാതി സ്വീകരിക്കാന്‍ കമ്പംമെട്ട് സിഐ തയാറായില്ലെന്ന് ആരോപണം. സംഭവത്തില്‍ വനിതകള്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സി ഐ ഷമീര്ഖാനെതിരേ വനിതകള്‍ രംഗത്തെത്തിയത്. സീഡ് സൊസൈറ്റിയുടെ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്ററായ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.പി. സുശീലനെതിരേയാണ് വനിതകള്‍ പരാതിയുമായി എത്തിയത്.
എന്നാല്‍, ഇയാള്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിഐ എന്ന് വനിതകള്‍ ആരോപിച്ചു. പഞ്ചായത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്ന സുശീലന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ഉറപ്പിലാണ് പലരും പണം നിക്ഷേപിച്ചത്. സീഡ് സൊസൈറ്റിയുടെ തട്ടിപ്പില്‍ ഏറ്റവുമധികം പണം നഷ്ടമായ പ്രദേശമാണ് കരുണാപുരം പഞ്ചായത്ത്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കുമെന്ന് മിനി പ്രിന്‍സ് പറഞ്ഞു.