പുരപ്പുറം സൗരോർജ നിലയങ്ങൾ പ്രവർത്തനം ആരംഭിച്ചു
1511809
Friday, February 7, 2025 12:00 AM IST
ചെറുതോണി: ഇടുക്കി രൂപത സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയും സവിത്ര് സോളാർ സൊല്യൂഷൻസ് ലിമിറ്റഡ് കന്പനിയുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കി വരുന്ന പുരപ്പുറം സോളാർ സൗരോർജ പദ്ധതിയുടെ ആദ്യ രണ്ട് സൗരോർജ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു. സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസഫ് കൊച്ചുകുന്നേൽ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു.
തടിയന്പാട് വേഴന്പശേരിയിൽ തോമസുകുട്ടി, ചിറയ്ക്കൽ മിനി വർഗീസ് എന്നിവരുടെ ഭവനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ നിലയങ്ങൾ കെഎസ്ഇബി സബ് എൻജിനിയർ എസ്. സതീഷ്കുമാറിന്റെയും ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ വിലയിരുത്തുകയും നെറ്റ് മീറ്റർ സ്ഥാപിക്കുകയും ചെയ്തു. കന്പനി ഡയറക്ടർ ജിജി തോമസ്, സവിത്ര് സോളാർ സൊല്യൂഷൻസ് സ്റ്റാഫ് അംഗങ്ങളായ തോമസ് ജോർജ്, ലിറ്റിൽ മരിയ ജോർജ്, ബിബിയ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.