ഇടുക്കി രൂപത അധ്യാപക- അനധ്യാപക സ്നേഹസംഗമം നാളെ ഇരട്ടയാറിൽ
1511807
Friday, February 7, 2025 12:00 AM IST
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന സ്നേഹസംഗമം നാളെ രാവിലെ 10ന് ഇരട്ടയാർ സെന്റ് തോമസ് പരീഷ് ഹാളിൽ നടക്കും.
ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽനിന്ന് ആയിരത്തിലധികം അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന സ്നേഹസംഗമം ഇടുക്കി രൂപതയിലെ കാത്തലിക് ടീച്ചേഴ്സിന്റെ വാർഷിക സമ്മേളനമാണ്. സ്നേഹസംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ സ്വാഗതം ആശംസിക്കും.
രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണവും മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യാപക കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും നിർവഹിക്കും. വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിനായി നൽകുന്ന ജീവകാരുണ്യ സ്കോളർഷിപ്പ് മോൺ. ഏബ്രഹാം പുറയാറ്റ് വിതരണം ചെയ്യും.
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണയ്ക്കായി ജീവകാരുണ്യം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിൽ എതെങ്കിലും വിഭാഗത്തിൽ മികവു തെളിയിക്കുന്ന വ്യക്തികൾക്ക് നൽകുന്ന അവാർഡ്, വിവിധ വിഭാഗങ്ങളിലെ അധ്യാപക -അധ്യാപക അവാർഡ് എന്നിവ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിതരണം ചെയ്യും. ഈ അധ്യായന വർഷത്തിൽ രൂപതയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയ സ്കൂളുകളുടെ പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും.
സമ്മേളനത്തിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു, ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ഏബ്രഹാം കൂട്ടുങ്കൽ, അനധ്യാപക പ്രതിനിധി ഷിബു എം. കോലംകുഴി എന്നിവർ പ്രസംഗിക്കും. സ്നേഹവിരുന്നോടെ സ്നേഹസംഗമം സമാപിക്കും.
പരിപാടികൾക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജ്കുട്ടി, രൂപത ഭാരവാഹികളായ ബോബി തോമസ്, എബി ഏബ്രഹാം, ജോഷി ജോസഫ്, മനേഷ് സ്കറിയ, എബിൻ സെബാസ്റ്റ്യൻ, അജിത്ത് ആഗസ്റ്റിൻ, മഞ്ജു തോമസ്, ജോസ്മി ജോസ്, സ്മിത മാത്യു, വി.ടി. ഷൈനി, ജെയിൻ മേരി ജോർജ്, നിഷാമോൾ ജേക്കബ്, റെൻസിമോൾ ജേക്കബ്, ലിറിൻ എത്സ ജോർജ്, അനിറ്റ് കെ. ജോയി എന്നിവർ നേതൃത്വം നൽകും.